ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്‍റെ ആധികാരിക ജയം
ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്‍റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും സഞ്ജു സാംസണിന്‍റെയും വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 14.4 ഓവറില്‍ മറികടന്നു. 43 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും 27 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. റോസ്റ്റണ്‍ ചേസിനെ സിക്സിന് പറത്തി ആദ്യ ടി20 സെഞ്ചുറി തികച്ച ശ്രേയസ് 10 ഫോറും ആറ് സിക്സും പറത്തിയാണ് 43 പന്തില്‍ 102 റണ്‍സെടുത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ട റാഞ്ചിയില്‍ നടക്കും. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 19.2 ഓവറില്‍ 171ന് ഓള്‍ ഔട്ട്, ഇന്ത്യ 14.4 ഓവറില്‍ 172-2.
