ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് തോല്‍വി
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം വിന്‍ഡീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 9 പന്ത് ബാക്കി നിര്‍ത്തി മറികടന്നു.ക്യാപ്റ്റൻ ഷായ് ഹോപ് 45 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ ഷെർഫൈൻ റൂഥര്‍ഫോര്‍ഡ് 37 പന്തില്‍ 84 റണ്‍സടിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റൊമാരിയോ ഷെപ്പേര്‍ഡ് 13 പന്തില്‍ 34 റണ്‍സുമായി വിജയത്തില്‍ ഷായ് ഹോപ്പിന് കൂട്ടായി.
അക്സര്‍ പട്ടേലിന്‍റെ ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തിയാണ് ഷായ് ഹോപ് വിന്‍ഡീസിന്‍റെ ജയവും രണ്ടാം ടി20 സെഞ്ചുറിയും പൂര്‍ത്തിയാക്കിയത്. ഇന്ത്യക്കായി മായങ്ക് യാദവ് 3 വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപ് യാദവ് ഒരു വിക്കറ്റെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ വിന്‍ഡീസ് (1-1) ഒപ്പമെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇന്‍ഡോറില്‍ നടക്കും. ടി20 ക്രിക്കറ്റില്‍ ഒരു ടീം പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്കോറാണിത്. വിന്‍ഡീസ് പിന്തുടര്‍ന്ന ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന ടി20സ്കോറുമാണിത്. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 249-5, വെസ്റ്റ് ഇന്‍ഡീസ് 18.3 ഓവറില്‍ 252-4.
