ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്

  1. Home
  2. Sports

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്

hockey india


ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി ഇന്ത്യ വീണ്ടും പുതിയ ചരിത്രമെഴുതി. കലാശപ്പോരാട്ടത്തിൽ ജപ്പാനെ 4-1ന് തകർത്ത് ഇന്ത്യ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യന്മാരായി. ഇന്ത്യയുടെ ആറാം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടമാണിത്. ഇതാദ്യമായാണ് ഒരു ടീം തുടരെ മൂന്ന് തവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്.

ഏറ്റവും കൂടുതൽ തവണ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി സ്വന്തമാക്കിയ റെക്കോർഡും ഇന്ത്യയ്ക്കാണ്.2011-ലെ പ്രഥമ ടൂർണമെന്റിൽ ചാമ്പ്യന്മാരായ ഇന്ത്യ പിന്നീട് 2016, 2018, 2023, 2024, 2026 വർഷങ്ങളിലാണ് കിരീടം ഉയർത്തിയത്. ഫൈനലിൽ ഒരു ഗോൾ വഴങ്ങിയ ശേഷമാണ് നാല് ഗോളുകൾ തിരിച്ചടിച്ച് ഇന്ത്യ മത്സരം പിടിച്ചെടുത്തത്. ഷിലാനന്ദ് ലക്റ, ദിൽപ്രീത് സിങ്, ജുഗ്‌രാജ് സിങ്, വിവേക് സാഗർ പ്രസാദ് എന്നിവരാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടി ജപ്പാൻ ഇന്ത്യയെ ഞെട്ടിച്ചിരുന്നു. എന്നാൽ 42-ാം മിനിറ്റിൽ ഷിലാനന്ദ് ലക്റയിലൂടെ ഇന്ത്യ സമനില പിടിച്ചു. അവസാന ക്വാർട്ടറിൽ ആക്രമണം കടുപ്പിച്ച ഇന്ത്യയ്ക്കായി ദിൽപ്രീത് സിങ് രണ്ടാം ഗോളും 53-ാം മിനിറ്റിൽ ഡ്രാഗ് ഫ്ലിക്കിലൂടെ ജുഗ്‌രാജ് സിങ് മൂന്നാം ഗോളും നേടി. തൊട്ടടുത്ത മിനിറ്റിൽ വിവേക് സാഗർ പ്രസാദിന്റെ ഹാഫ് വോളി ഗോൾകൂടി വന്നതോടെ ഇന്ത്യ ചരിത്ര വിജയം ഉറപ്പിച്ചു.