ഇന്ത്യയ്ക്ക് പരമ്പര നഷ്ടം: ന്യൂസിലൻഡിനോട് മുട്ടുമടക്കി ഇന്ത്യ
ഇന്ത്യക്കെതിരായ ഏകദിന പരമ്പര നേടി ന്യൂസിലൻഡിഡ്.ചരിത്രത്തിൽ ആദ്യമായാണ് സ്വന്തം നാട്ടിൽ ന്യൂസിലൻഡിനോട് ഇന്ത്യ ഏകദിന പരമ്പര തോൽക്കുന്നത്. 2019 മാർച്ചിനുശേഷം ഇന്ത്യ നാട്ടിൽ ഏകദിന പരമ്പര തോൽക്കുന്നതും ഇതാദ്യമായാണ്.മൂന്നാം ഏകദിനത്തിൽ 41 റൺസിന് ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പരയും കൈവിട്ടു . 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 296 റൺസിന് പുറത്തായി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയാണ് ഭേദപ്പെട്ട ഒരു സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. ഇന്ത്യയ്ക്ക് മികച്ച തുടക്കമല്ലായിരുന്നു ലഭിച്ചത്. മുൻ നിര ബാറ്റർമാർ എല്ലാം പതറി പോയ മത്സരത്തിൽ കോഹ്ലി മാത്രമാണ് പിടിച്ചുനിന്നത്.
കോലിക്ക് പുറമെ നിതീഷ് കുമാർ റെഡ്ഡി (53), ഹർഷിത് റാണ (52) എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. 46ആം ഓവറിൽ കോഹ്ലി വീണു. 124 റൺസ് എടുത്ത് കോഹ്ലി വീണതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തിരുന്നു. മിച്ചലും ഫിലിപ്സും ചേർന്നാണ് വൻ സ്‌കോറിലെത്തിച്ചത്
