മഴ വില്ലനായി; മൂന്നാം ടി20 ടൈയില്‍ പിരിഞ്ഞു;ഇന്ത്യക്ക് പരമ്പര

  1. Home
  2. Sports

മഴ വില്ലനായി; മൂന്നാം ടി20 ടൈയില്‍ പിരിഞ്ഞു;ഇന്ത്യക്ക് പരമ്പര

t20


ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ടി20യിലും മഴ വില്ലനായി. ഇതോടെ മൂന്നാം പോരാട്ടം ഫലമില്ലാതെ പിരിഞ്ഞു. 161 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ ഒന്‍പത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ തുടങ്ങിയത്. പിന്നീട് മത്സരം തുടരാന്‍ കഴിഞ്ഞില്ല. ഇതോടെ പോരാട്ടം ടൈയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ മത്സരം മഴയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെ അവസാനിപ്പിച്ചപ്പോള്‍ രണ്ടാം പോരാട്ടത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. മൂന്നാം പോരാട്ടവും ഫലം ഇല്ലാതെ പിരിഞ്ഞതോടെ പരമ്പര 1-0ത്തിന് ഇന്ത്യ നേടിയത്.കളി നിര്‍ത്തുമ്പോള്‍ 18 പന്തില്‍ 30 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സുമായി ദീപക് ഹൂഡയുമാണ് ക്രീസിലുണ്ടായിരുന്നത്. മുന്‍നിരയിലെ നാല് ബാറ്റ്സ്മാന്‍മാരും അധികം ചെറുത്തു നില്‍പ്പില്ലാതെ കീഴടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഹര്‍ദിക് മൂന്ന് ഫോറും ഒരു സിക്സും തൂക്കി.

ഓപ്പണര്‍മാരായ ഇഷാന്‍ കിഷന്‍ (10), ഋഷഭ് പന്ത് (11), സൂര്യകുമാര്‍ യാദവ് (13), ശ്രേയസ് (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങള്‍.കിവീസിനായി ക്യാപ്റ്റന്‍ ടിം സൗത്തി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആദം മില്‍നെ, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.  

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് 19.4 ഓവറില്‍ 160 റണ്‍സില്‍ പുറത്തായി. അര്‍ഷ്ദീപ് സിങിന്റെയും മുഹമ്മദ് സിറാജിന്റേയും ബൗളിങ് മികവാണ് ഇന്ത്യയെ തുണച്ചത്. അര്‍ഷ്ദീപ് 37 റണ്‍സ് വഴങ്ങിയും മുഹമ്മദ് സിറാജ് 17 റണ്‍സ് മാത്രം വഴങ്ങിയുമാണ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.മഴ മൂലം മത്സരം വാൈകിയാണ് ആരംഭിച്ചത്. തുടക്കത്തില്‍ തന്നെ കിവീസിന് ഫിന്‍ അലനെ (മൂന്ന്) നഷ്ടമായി. ഡെവോന്‍ കോണ്‍വേ (49 പന്തില്‍ 59)യുടെയും ഗ്ലെന്‍ ഫിലിപ്സി (33 പന്തില്‍ 54)ന്റെയും അര്‍ധ സെഞ്ച്വറികളാണ് കിവീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.മാര്‍ക് ചാംപ്മാന്‍ (12), ഡാരിയല്‍ മിച്ചല്‍ (10) എന്നിവരാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. ആദം മിന്‍നെ, ജെയിംസ് നീഷാം, ഇഷ് സോധി എന്നിവര്‍ പൂജ്യത്തിന് മടങ്ങി. ടിം സൗത്തി ആറ് റണ്‍സും മിച്ചല്‍ സാന്റ്നര്‍ ഒരു റണ്ണും നേടി.