അണ്ടർ-19 ഏഷ്യാകപ്പ് സെമിയിൽ അഫ്ഗാനെതിരേ ഇന്ത്യക്ക് ഫീൽഡിങ്

  1. Home
  2. Sports

അണ്ടർ-19 ഏഷ്യാകപ്പ് സെമിയിൽ അഫ്ഗാനെതിരേ ഇന്ത്യക്ക് ഫീൽഡിങ്

aryavir


അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമിഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലെ പ്രധാന താരങ്ങളെ നിലനിര്‍ത്തിയാണ് ഇന്നും ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് മറ്റൊരു സെമി.

ലക്ഷ്യ റായ്ന്ദാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിന് ബാറ്റിങ്ങില്‍ പ്രധാന പ്രതീക്ഷ ഓപ്പണര്‍ ആര്യവീര്‍ സെവാഗിലാണ്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ മകനായ ആര്യവീര്‍ ടൂര്‍ണമെന്റില്‍ മികച്ച ഫോമിലാണ്. മൂന്ന് ഇന്നിങ്സുകളില്‍ നിന്ന് 252 റണ്‍സാണ് താരം നേടിയത്. യുഎഇക്കെതിരായ അവസാന മത്സരത്തില്‍ 168 പന്തില്‍ 160 റണ്‍സ് നേടി ആര്യവീര്‍ തിളങ്ങിയിരുന്നു.

ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ നേപ്പാൾ അണ്ടർ 19 ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആധികാരിക വിജയമായിരുന്നു ഇന്ത്യയുടേത്. നേപ്പാളിനെ 128 റൺസിന് എറിഞ്ഞിട്ട ഇന്ത്യ, 19.1 ഓവറിൽ കളി തീർത്തു. പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. എന്നാൽ രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് മൂന്നുവിക്കറ്റിന് പരാജയപ്പെട്ടു.