ഇന്ത്യ-ന്യൂസീലൻഡ് ഫൈനലിൽ ഒരുക്കിയത് കനത്ത സുരക്ഷ ; 3,000 പോലീസ് ഉദ്യോഗസ്ഥർ, ആന്റ്‌റി ഡ്രോൺ സംവിധാനങ്ങളും

  1. Home
  2. Sports

ഇന്ത്യ-ന്യൂസീലൻഡ് ഫൈനലിൽ ഒരുക്കിയത് കനത്ത സുരക്ഷ ; 3,000 പോലീസ് ഉദ്യോഗസ്ഥർ, ആന്റ്‌റി ഡ്രോൺ സംവിധാനങ്ങളും

image


ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ നടക്കുന്ന ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിന് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനായി ഏകദേശം 3,000 പോലീസ് ഉദ്യോഗസ്ഥരും ആയിരത്തോളം ഹോം ഗാർഡുകളും വിന്യസിച്ചിരിക്കുകയാണ്. ഒരു ജോയിന്റ് പോലീസ് കമ്മീഷണർ, 12 ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഈ സംഘം പ്രവർത്തിക്കുന്നത്.

ഇതിനു പുറമെ സുരക്ഷ ഉറപ്പാക്കാൻ മൂന്ന് ആന്റി ഡ്രോൺ സംവിധാനങ്ങളും എട്ട് ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ് ടീമുകളെയും സ്റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ ഒന്ന്, രണ്ട് ഗേറ്റുകൾക്ക് സമീപം ആദ്യമായി ഹോൾഡിംഗ് ഏരിയകൾ സജ്ജീകരിച്ചിട്ടുണ്ട്. തിക്കും തിരക്കും മൂലമുണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് ഈ മുൻകരുതൽ.

മത്സരം കാണാൻ എത്തുന്ന ആരാധകർക്കായി പ്രത്യേക മെട്രോയും ബസ് സർവീസുകളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ടിക്കറ്റ് കരിഞ്ചന്ത തടയാൻ കർശന നടപടികളും സ്വീകരിച്ചിട്ടുണ്ട്. മത്സരം കഴിഞ്ഞ് ആരാധകർക്ക് മടങ്ങാൻ സൗകര്യമൊരുക്കുന്നതിനായി പൊതുഗതാഗത സേവനങ്ങൾ രാത്രി വൈകിയും ലഭ്യമാകും