അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം; 17-കാരിയുടെ തകർപ്പൻ തിരിച്ചുവരവ്

  1. Home
  2. Sports

അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം; 17-കാരിയുടെ തകർപ്പൻ തിരിച്ചുവരവ്

image


ഏഷ്യൻ ഗെയിംസിൽ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണനേട്ടം. വനിതകളുടെ റിക്കർവ് വ്യക്തിഗത ഇനത്തിലാണ് ഇന്ത്യ സ്വർണം സ്വന്തമാക്കിയത്. 17കാരിയായ കുംകുംമൊഹോദാണ് ഇന്ത്യയ്ക്കായിസ്വർണം സ്വന്തമാക്കിയത്. താരത്തിന്റെ ​ഗെയിംസിലെ രണ്ടാം സ്വർണ നേട്ടം കൂടിയാണിത്. നേരത്തെ ഇതേ ഇനത്തിൽ ടീം വിഭാ​ഗത്തിലും കുംകും സ്വർണം നേടിയിരുന്നു.

ഈയിനത്തിന്റെ വ്യക്തിഗത പോരില്‍ ആദ്യമായി ഫൈനലിലെത്തുന്ന ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടവുമായാണ് കുംകും കലാശപ്പോരിന് ഇറങ്ങിയത്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ഒഹ് യെജിന്റെ കടുത്ത വെല്ലുവിളി കുംകും കൂളായി തന്നെ നേരിട്ടു. ത്രില്ലര്‍ പോരില്‍ 10-8 എന്ന സ്‌കോറിനാണ് താരം സ്വര്‍ണം എയ്തു വീഴ്ത്തിയത്.

ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 77 ആയി. 17 സ്വർണം, 25 വെള്ളി, 35 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ നേട്ടം.

മെഡൽ പട്ടികയിൽ ചൈനയാണ് ഒന്നാമത്. 162 സ്വർണമടക്കം 317 മെഡലുകളാണ് ചൈനയ്ക്കുള്ളത്. 72 സ്വർണവുമായി ജപ്പാൻ രണ്ടാമതും 20 സ്വർണവുമായി ഉസ്‌ബെക്കിസ്ഥാൻ നാലാമതും തുടരുന്നു.