ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ സ്വര്‍ണത്തിലേക്ക് റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

  1. Home
  2. Sports

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ സ്വര്‍ണത്തിലേക്ക് റെക്കോര്‍ഡ് സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യ

harman preet kaur


 

ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇറങ്ങിയ ഇന്ത്യ ശ്രീലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത് റെക്കോര്‍ഡ് സ്‌കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് അടിച്ചെടുത്തു. ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റില്‍ ഒരു ടീം ഉര്‍ത്തുന്ന ഏറ്റവും വലിയ ടീം ടോട്ടലെന്ന റെക്കോര്‍ഡ് സ്‌കോറുയര്‍ത്തിയാണ് ഇന്ത്യ കളം വാണത്. നേരത്തെ ഹോങ്കോങ് ചൈന മംഗോളിയക്കെതിരെ നേടിയ 202 റണ്‍സായിരുന്നു ഇതുവരെയുള്ള മികച്ച ടോട്ടല്‍.

സ്മൃതി 45 പന്തില്‍ 7 സിക്‌സും 5 ഫോറും സഹിതം 79 റണ്‍സെടുത്തു. ഷെഫാലി മൂന്ന് വീതം സിക്‌സും ഫോറും സഹിതം 29 പന്തില്‍ 48 റണ്‍സുമായും മടങ്ങി.

പിന്നാലെ വന്നവരില്‍ റിച്ച ഘോഷാണ് തിളങ്ങിയത്. ഫോം കണ്ടെത്താന്‍ സാധിക്കാതെ വിഷമിച്ച താരം നിര്‍ണായക പോരാട്ടത്തില്‍ മികവിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് ബലമായി. റിച്ച 22 പന്തില്‍ 6 ഫോറും 3 സിക്‌സും സഹിതം 49 റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം ഇന്ത്യ 25 റണ്‍സ് വാരിയാണ് 216 റണ്‍സെന്ന മികച്ച ടോട്ടല്‍ ഉയര്‍ത്തിയത്.