അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ടോസ്; സഞ്ജു ഓപ്പണർ, വൈഭവ് പുറത്ത്

  1. Home
  2. Sports

അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ടോസ്; സഞ്ജു ഓപ്പണർ, വൈഭവ് പുറത്ത്

india


അഫ്ഗാനിസ്താനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിങ് തിരഞ്ഞെടുത്തു. യുവതാരം വൈഭവ് സൂര്യവംശി ആദ്യ ഇലവനിൽ ഇടംപിടിച്ചില്ല. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്നാണ് ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത്. വിശ്രമത്തിന് ശേഷം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.

അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരാണ് ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ നിരയിലുള്ളത്.

കഴിഞ്ഞ സിംബാബ്‌വെ പരമ്പരയിൽ വൈഭവ് സൂര്യവംശിയും അഭിഷേക് ശർമയുമായിരുന്നു ഓപ്പണർമാർ. എന്നാൽ അഫ്ഗാനെതിരായ ആദ്യ പോരാട്ടത്തിൽ മുതിർന്ന താരം സഞ്ജു സാംസണെ തിരിച്ചെത്തിച്ച് തുടക്കം കുറിക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.