ഉത്തേജക മരുന്ന് ഉപയോഗം: ഇന്ത്യൻ ജൂഡോ താരം അരുൺ കുമാർ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പുറത്ത്

  1. Home
  2. Sports

ഉത്തേജക മരുന്ന് ഉപയോഗം: ഇന്ത്യൻ ജൂഡോ താരം അരുൺ കുമാർ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പുറത്ത്

arun kumar


ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ജൂഡോ താരം അരുൺ കുമാർ കോമൺവെൽത്ത് ഗെയിംസിൽ നിന്ന് പുറത്തായി. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (NADA) നോട്ടീസിന് പിന്നാലെ അരുൺ കുമാറിന് ഗ്ലാസ്‌ഗോ 2026-ൽ മത്സരിക്കാൻ യോഗ്യതയില്ലെന്ന് ഇന്റർനാഷണൽ ജൂഡോ ഫെഡറേഷൻ അറിയിക്കുകയായിരുന്നു.

സ്‌പോർട്‌സ് എൻട്രി സിസ്റ്റത്തിൽ നിന്ന് താരത്തെ നീക്കം ചെയ്തതായി ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. രാജസ്ഥാനിലെ രജപുത്താന റൈഫിൾസിലെ സൈനികൻ കൂടിയായ അരുൺ കുമാർ, സമീപകാലത്ത് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച താരമാണ്.

അതേസമയം, 74 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന കോമൺവെൽത്ത് ഗെയിംസിന് സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ ഇന്ന് തുടക്കമാകും. രാത്രി 10.30-ന് ഗ്ലാസ്‌ഗോയിലെ പ്രധാന വേദിയായ ഹൈഡ്രോ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. വെള്ളിയാഴ്ച മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.