ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരെ 270 റൺസിന്റെ തകർപ്പൻ ജയം

  1. Home
  2. Sports

ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; ഇംഗ്ലണ്ടിനെതിരെ 270 റൺസിന്റെ തകർപ്പൻ ജയം

image


ക്രിക്കറ്റിന്റെ മെക്കയെന്നറിയപ്പെടുന്ന ലോർഡ്സ് മൈതാനത്ത് ചരിത്രവിജയം സ്വന്തമാക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ 270 റൺസിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും സമ്പൂർണ ആധിപത്യം പുലർത്തിയ ഇന്ത്യൻ ടീം മത്സരത്തിലുടനീളം ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. ആദ്യ ഇന്നിങ്സിൽ 285 റൺസ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 341 റൺസിലെത്തി ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 170 റൺസിനും രണ്ടാം ഇന്നിങ്സിൽ 186 റൺസിനും പുറത്തായി.