ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

  1. Home
  2. Sports

ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

s


ഐപിഎല്ലില്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ട പോരാട്ടത്തില്‍ റെക്കോര്‍ഡോടെ പഞ്ചാബിന് ത്രസിപ്പിക്കുന്ന ജയം. ഡല്‍ഹി ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍ചേസെന്ന നേട്ടത്തോടെയാണ് പഞ്ചാബിന്റെ അപരാജിത കുതിപ്പ്.

26 പന്തില്‍ നിന്ന് 76 റണ്‍സെടുത്ത പ്രഭ്സിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 17 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയും തകര്‍പ്പന്‍ ഇന്നിങ്‌സ് കാഴ്ചവെച്ചു. ഇരുവരും നല്‍കിയ വെട്ടിക്കെട്ട് തുടക്കമായിരുന്നു പഞ്ചാബിന് വിജയത്തിലേക്കുള്ള ഇന്ധനമായത്. ഏഴാം ഓവറില്‍ പ്രിയാന്‍ഷ് ആര്യ പുറത്തായ ശേഷം തൊട്ടടുത്ത് പിന്നാലെ പ്രഭ്സിമ്രാന്‍ സിങ്ങും പുറത്താക്കി ഡല്‍ഹി തിരിച്ചടിച്ചു. അപ്പോഴേക്കും പഞ്ചാബിന് ജയം എത്തിപ്പിടിക്കാവുന്ന ദൂരത്തായിരുന്നു. 126 ന് ഒന്ന്, 132 ന് രണ്ട് എന്നിങ്ങനെ ആയിരുന്നു വിക്കറ്റ് വീഴ്ച.

മൂന്നാമനായി ഇറങ്ങിയ കൂപ്പര്‍ കൊണോലിക്കും പിടിച്ചുനില്‍ക്കാനായില്ല. 10 പന്തില്‍ നിന്ന് 17 റണ്‍സെടുത്ത് താരം മടങ്ങി. അതോടെ പത്തോവറില്‍ 147-3 എന്ന നിലയിലായിരുന്നു പഞ്ചാബ്. പിന്നീട് നായകന്‍ ശ്രേയസ്സ് അയ്യരിന്റെ ഊഴമായിരുന്നു. ഒപ്പം നേഹല്‍ വധേരയും ചേര്‍ന്നതോടെ ഡല്‍ഹി പരാജയം മണത്തു. 14 ഓവറില്‍ സ്‌കോര്‍ 193 ലെത്തി. 15-ാം ഓവറില്‍ വധേര 25 റണ്‍സെടുത്ത് പുറത്തായി. ടീമിനെ 200 കടത്തിയ അയ്യര്‍ ഫിഫ്റ്റിയുമായി തിളങ്ങി. പിന്നാലെ ടീം അനായാസം ജയത്തിലെത്തി. അയ്യര്‍ 62 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.