ഐ.എസ്.എൽ 13-ാം സീസണിന് ശനിയാഴ്ച തുടക്കം; പുത്തൻ പ്രതീക്ഷകളോടെ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലേക്ക്

  1. Home
  2. Sports

ഐ.എസ്.എൽ 13-ാം സീസണിന് ശനിയാഴ്ച തുടക്കം; പുത്തൻ പ്രതീക്ഷകളോടെ കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലേക്ക്

kerala blasters


ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) 13-ാം സീസണ് ശനിയാഴ്ച തുടക്കമാകും. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർകാശിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. പുതിയ ഉടമകളുടെ വരവും ആറ് കരുത്തുറ്റ വിദേശ താരങ്ങളുടെ സാന്നിധ്യവും ഇംഗ്ലീഷ് പരിശീലകൻ ആഷ്ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളും ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. പുതിയ സീസണിന് മുന്നോടിയായി ആരാധകക്കൂട്ടായ്മയായ 'മഞ്ഞപ്പട' ഗാലറിയിലേക്ക് തിരിച്ചെത്തുന്നതും ടീമിന് ആവേശം പകരും.

ഷാർജ രാജകുടുംബാംഗമായ ഷെയ്ഖ് അഹ്‌മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ ഉടമസ്ഥതയിലുള്ള 'അൽ ഫുർസാൻ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്' ആണ് ക്ലബ്ബിന്റെ പുതിയ ഉടമകൾ. നായകൻ അഡ്രിയൻ ലൂണയ്ക്കൊപ്പം ആന്ദ്രെ ഗ്രീൻ, മോമോ യാൻസനെ, നെബോഷ കൊസോവിച്ച്, ജെയിംസ് ബോൾട്ടൺ എന്നിവരടങ്ങുന്ന ശക്തമായ വിദേശനിരയും മലയാളി താരം മുഹമ്മദ് സനാൻ, ഗോൾകീപ്പർ അമരീന്ദർ സിങ് എന്നിവരടക്കമുള്ള ഇന്ത്യൻ താരങ്ങളും ഇത്തവണ മഞ്ഞപ്പടയുടെ നിരയിലുണ്ട്.