ജപ്പാന്‍ സെയ്‌കോ ഗോള്‍ഡന്‍ ഗ്രാന്‍ഡ് പ്രിക്സിൽ വെങ്കലം നേടി ഇന്ത്യയുടെ ശൈലി സിങ്

ജപ്പാനിലെ യോക്കോഹാമയിൽ വെച്ച് നടക്കുന്ന സെയ്ക്കോ ഗോൾഡൻ ഗ്രാൻഡ് പ്രീ ലോക അത്ലറ്റിക്സിൽ വെങ്കലം നേടി ഇന്ത്യയുടെ ശൈലി സിങ്. ലോങ്ജംപ് മത്സരത്തിൽ 6.65 മീറ്റർ ദൂരം ചാടിയാണ് ശൈലി വെങ്കലം സ്വന്തമാക്കിത്. റോബർട്ട് ബോബി ജോർജിന്റെ കീഴിൽ ബെംഗളൂരുവിലെ അഞ്ജു ബോബി ഹൈ പെർഫോർമൻസ് സെന്ററിലാണ് ശൈലി പരിശീലനം നടത്തുന്നത്.
മത്സരത്തിൽ 6.79 മീറ്റർ ചാടികടന്ന ജർമനിയുടെ മരീസെ ലുസോളോയാ സ്വർണവും 6.77 മീറ്റർ ദൂരം താണ്ടിയ ഓസ്ട്രേലിയയുടെ ബ്രൂക്ക് ബുഷ്ക്വെല്ലി വെള്ളിയും സ്വന്തമാക്കി. 19 വയസ്സ് മാത്രം പ്രായമുള്ള ശൈലി 2021-ലെ അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. 6.76 മീറ്ററാണ് ശൈലിയുടെ കരിയറിലെ മികച്ച ദൂരം. വരാനിരിക്കുന്ന ഇന്റർ സ്റ്റേറ്റ് നാഷണൽസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ശൈലി മത്സരിക്കുന്നുണ്ട്.
SHAILI FINISHES 3rd AT THE SEIKO GOLDEN GRAND PRIX🏃♀️
— SPORTS ARENA🇮🇳 (@SportsArena1234) May 21, 2023
🇮🇳 #1 Long Jumper Shaili Singh finishes 3rd at the 🇯🇵 Continental Tour- Gold event with a best jump of 6.65m (+2.1m/s). The 2021 U20 Worlds medallist will gain crucial ranking points courtesy of this great performance! pic.twitter.com/oOC5AXhbjq