സ്പാനിഷ് സൂപ്പർ കപ്പ് ആവേശത്തിലേക്ക് ജിദ്ദ; ജനുവരി 7 മുതൽ 11 വരെ പോരാട്ടം

  1. Home
  2. Sports

സ്പാനിഷ് സൂപ്പർ കപ്പ് ആവേശത്തിലേക്ക് ജിദ്ദ; ജനുവരി 7 മുതൽ 11 വരെ പോരാട്ടം

spanish cup


2026-ലെ സ്പാനിഷ് സൂപ്പർ കപ്പിന് സൗദി അറേബ്യയിലെ ജിദ്ദ വേദിയാകുന്നു. ജനുവരി 7 മുതൽ 11 വരെ നടക്കുന്ന ടൂർണമെന്റിൽ സ്പെയിനിലെ കരുത്തരായ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, അത്‌ലറ്റിക് ബിൽബാവോ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലെ അൽ ഇൻമ സ്റ്റേഡിയമാണ് ഈ വമ്പൻ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്.

ജനുവരി ഏഴിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ ബാഴ്‌സലോണ അത്‌ലറ്റിക് ബിൽബാവോയെ നേരിടും. തൊട്ടടുത്ത ദിവസം (ജനുവരി 8) നടക്കുന്ന രണ്ടാം സെമിയിൽ റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ആവേശകരമായ 'മാഡ്രിഡ് ഡെർബി' അരങ്ങേറും. ഇരു സെമി ഫൈനലുകളിലെയും വിജയികൾ ജനുവരി 11-ന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ കിരീടത്തിനായി കൊമ്പുകോർക്കും. സ്പാനിഷ് ഫുട്ബോളിലെ വമ്പന്മാർ നേർക്കുനേർ വരുന്നതോടെ വലിയ ആവേശത്തിലാണ് ഗൾഫിലെ ഫുട്ബോൾ ആരാധകർ.