കെസിഎൽ: ബാറ്റിംഗ് വെടിക്കെട്ടിൽ കൊല്ലം സെയിലേഴ്‌സിന് ജയം; ട്രിവാൻഡ്രം റോയൽസിന് തുടർച്ചയായ രണ്ടാം തോൽവി

  1. Home
  2. Sports

കെസിഎൽ: ബാറ്റിംഗ് വെടിക്കെട്ടിൽ കൊല്ലം സെയിലേഴ്‌സിന് ജയം; ട്രിവാൻഡ്രം റോയൽസിന് തുടർച്ചയായ രണ്ടാം തോൽവി

kcl


കേരള ക്രിക്കറ്റ് ലീഗിൽ (KCL) ട്രിവാൻഡ്രം റോയൽസിനെ 11 റൺസിന് പരാജയപ്പെടുത്തി ഏരീസ് കൊല്ലം സെയിലേഴ്‌സ്. ടൂർണമെന്റിലെ പ്രായംകൂടിയ താരമായ അരുൺ പൗലോസിന്റെ തകർപ്പൻ അർധസെഞ്ചുറിയാണ് കൊല്ലത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്. വെറും 32 പന്തിൽ 6 ഫോറും 5 സിക്‌സറും അടക്കം 62 റൺസ് അടിച്ചുകൂട്ടിയ അരുൺ പൗലോസ് ആണ് മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച്.

ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്‌സ് അരുണിന്റെ വെടിക്കെട്ടിന് പുറമെ വത്സൽ ഗോവിന്ദ് (43), ആനന്ദ് കൃഷ്ണൻ (35) എന്നിവരുടെ മികച്ച പ്രകടനത്തിലൂടെ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാൻഡ്രം റോയൽസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ കൃഷ്ണപ്രസാദ് (53), വിഷ്ണു വിനോദ് (26), ഗോവിന്ദ് ദേവ് പൈ (32) എന്നിവർ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. കൊല്ലത്തിന് വേണ്ടി കെ.ജി അഖിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ട്രിവാൻഡ്രം റോയൽസിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.