ബംഗളൂരുവിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്; ആവേശപ്പോരാട്ടത്തിൽ സീസണിലെ ആദ്യ വിജയം

  1. Home
  2. Sports

ബംഗളൂരുവിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്; ആവേശപ്പോരാട്ടത്തിൽ സീസണിലെ ആദ്യ വിജയം

kerala blasters


ഐഎസ്എൽ പന്ത്രണ്ടാം സീസണിലെ നീണ്ട കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം. ആറ് തോൽവികളും ഒരു സമനിലയും വഴങ്ങിയ ശേഷമുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ഈ ഉയിർത്തെഴുന്നേൽപ്പ് വൈരികളായ ബംഗളൂരു എഫ് സിക്കെതിരെയായിരുന്നു.

ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട വിജയം പിടിച്ചെടുത്തത്. വിക്ടർ ബെർട്ടോമിയു, ഫ്രാൻസിസ്കോ ഫ്യൂയിലസ്യർ എന്നിവരാണ് കേരളത്തിനായി വലകുലുക്കിയത്. ബ്ലാസ്റ്റേഴ്‌സ് താരം ഫലൗ എൻഡിയായെ വഴങ്ങിയ സെൽഫ് ഗോളാണ് ബംഗളൂരുവിന്റെ അക്കൗണ്ടിലെത്തിയത്.

പുതിയ പരിശീലകൻ ആഷ്‌ലി വെസ്റ്റ്‌വുഡിന് കീഴിലിറങ്ങിയ രണ്ടാം മത്സരത്തിൽ തന്നെ വിജയം കണ്ടെത്താനായത് ടീമിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്പോർട്ടിങ് ഡൽഹിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന് ഈ വിജയം തരംതാഴ്ത്തൽ ഭീഷണിയിൽ നിന്നും വലിയ ആശ്വാസം നൽകുന്നു. അതേസമയം, ഈ തോൽവി ഏഴ് കളിയിൽ 14 പോയിന്റുള്ള ബംഗളൂരുവിന്റെ രണ്ടാം സ്ഥാനത്തേക്കുള്ള കുതിപ്പിന് തിരിച്ചടിയായി. സീസണിലെ എട്ട് കളികളിലായി അഞ്ച് ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നേടിയത്.