കേരള പൊലീസ് ഗെയിംസ് മീറ്റ്: കണ്ണൂർ സിറ്റി ഓവറോൾ ചാമ്പ്യന്മാർ
കേരള പൊലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റിൽ 99 പോയിന്റുമായി കണ്ണൂർ സിറ്റി പൊലീസ് ഡിവിഷന് ഓവറോൾ ചാമ്പ്യൻഷിപ്പ്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലുമായി മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരത്തിലാണ് കണ്ണൂർ സിറ്റി പൊലീസ് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ട്രാക്കിലും ഫീൽഡിലും മികവ് തെളിയിച്ച കണ്ണൂർ സിറ്റി ടീം നാല് സ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടി. 37 പോയിന്റുമായി ഇടുക്കി ജില്ലാ പൊലീസ് റണ്ണേഴ്സ് അപ്പായപ്പോൾ 36 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തെത്തി. വിവിധ പൊലീസ് ജില്ലകൾ, ആംഡ് പൊലീസ് ബറ്റാലിയനുകൾ, പ്രത്യേക വിഭാഗങ്ങൾ എന്നിവയിൽ നിന്നായി രണ്ടായിരത്തോളം കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.
സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ചാമ്പ്യൻഷിപ്പ് ട്രോഫി കണ്ണൂർ സിറ്റി പൊലീസ് ഡിവിഷൻ ടീമിന് കൈമാറി.
