അണ്ടര്‍ 19 തലത്തില്‍ കോലിയുടെ സഹതാരമായിരുന്ന അമന്‍പ്രീത് സിംഗ് അന്തരിച്ചു

  1. Home
  2. Sports

അണ്ടര്‍ 19 തലത്തില്‍ കോലിയുടെ സഹതാരമായിരുന്ന അമന്‍പ്രീത് സിംഗ് അന്തരിച്ചു

s


മുന്‍ പഞ്ചാബ് താരവും വിരാട് കോലിയുടെ അണ്ടര്‍ 19 ടീമിലെ സഹതാരവുമായിരുന്ന അമന്‍പ്രീത് സിംഗ് ഗില്‍ (36) അന്തരിച്ചു. ബുധനാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പഞ്ചാബിനായി ആറ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള അമന്‍പ്രീത് 11 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കന്നി ഐപിഎല്‍ സീസണില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. പിന്നീട് പഞ്ചാബ് സീനിയര്‍ സെലക്ഷന്‍ പാനലിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തന്റെ സഹതാരത്തിന്റെ വിയോഗത്തില്‍ അങ്ങേയറ്റത്തെ നടുക്കവും ദുഃഖവും രേഖപ്പെടുത്തുന്നതായി വിരാട് കോലി എക്‌സിലൂടെ അറിയിച്ചു. ''അമന്‍പ്രീത് ഗില്ലിന്റെ മരണവാര്‍ത്ത കേട്ടതില്‍ വലിയ നടുക്കവും വിഷമവുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആത്മശാന്തി നേരുന്നു. ഓം ശാന്തി.'' കോലി കുറിച്ചു.