ജയിക്കാനുറപ്പിച്ച് കൊൽക്കത്തയും ഹൈദരാബാദും ഇന്നിറങ്ങുന്നു

  1. Home
  2. Sports

ജയിക്കാനുറപ്പിച്ച് കൊൽക്കത്തയും ഹൈദരാബാദും ഇന്നിറങ്ങുന്നു

ipl


ഐപിഎൽ 2026ൽ ഇന്ന് വമ്പൻ പോരാട്ടം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വൈകിട്ട് 7:30ന് ആരംഭിക്കും. ഇരു ടീമുകളും അവരുടെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയാണ് ഇന്നത്തെ മത്സരത്തിന് എത്തുന്നത്. വിജയ വഴിയിൽ തിരിച്ചെത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്.ഇരു ടീമുകളുടെയും പ്രധാനപ്രശ്നം ബൗളിങ് നിരയാണ്. ബൗളർമാർ ഫോമിലേക്ക് ഉയരാൻ ഇരു ടീമുകൾക്കും ഇത് വരെ സാധിച്ചിട്ടില്ല. കാർത്തിക് ത്യാഗി,വൈഭവ് അറോറ, ബ്ലസിങ് മുസരബാനി എന്നി കൊൽക്കത്ത ബൗളർമാർക്ക് മുംബൈയ്ക്ക് എതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

ഒപ്പംഈ സീസണിൽ 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച കാമറൂണ്‍ ഗ്രീൻ പന്തെറിയാൻ തയാറാകാത്തതും ടീമിന് തിരിച്ചടിയാണ്. സുനില്‍ നരെയ്ന്‍,വരുൺ ചക്രവർത്തി എന്നിവരുടെ സ്പിൻ ബൗളിങ്ങിലാണ് ടീമിന്റെ പ്രതീക്ഷ.