ഗ്രീസ് ജംപിങ് മീറ്റിലെ ലോങ്ജംപ് മത്സരത്തില്‍ സ്വർണം നേടി മലയാളിതാരം മുരളി ശ്രീശങ്കർ

ഗ്രീസ് ജംപിങ് മീറ്റിലെ പുരുഷന്മാരുടെ ലോങ്ജംപ് മത്സരത്തില്‍ 8.18 മീറ്റര്‍ ദൂരം താണ്ടി സ്വർണം മെഡൽ കരസ്ഥമാക്കി മലയാളിതാരം മുരളി ശ്രീശങ്കർ. ഇന്ത്യൻ താരമായ ജസ്വിന്‍ ആല്‍ഡ്രിന്‍ ആണ് ഈയിനത്തിൽ വെള്ളി നേടിയത്. 7.85 മീറ്റർ ദൂരമാണ് ജസ്വിന്‍ താണ്ടിയത്. ലോക അത്‌ലറ്റിക്‌സ് കോണ്ടെനിറ്റല്‍ ടൂറിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആറാമത്തെ ചാട്ടത്തിലാണ് ഈ സീസണിലെ മികച്ച ദൂരം ശ്രീശങ്കര്‍ കണ്ടെത്തിയത്.
പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കറിന്റെ ആദ്യ അഞ്ചു ചാട്ടങ്ങളും എട്ട് മീറ്ററിന് മുകളിലെത്തിയിരുന്നു. ഇതിനു മുൻപ് കോമണ്‍വെല്‍ത്ത് ഗെയിംസ് ശ്രീശങ്കർ വെള്ളി മെഡൽ നേടിയിരുന്നു. ശങ്കറിന്റെ ഈ സീസണിലെ മൂന്നാം മത്സരമായിരുന്നു ഇത്. ഇന്ത്യന്‍ ജിപിയില്‍ 7.94 മീറ്ററും കാലിഫോര്‍ണിയയില്‍ വെച്ച് നടന്ന മത്സരത്തില്‍ 8.29 മീറ്ററും താരം ചാടിയിരുന്നു.
ശ്രീശങ്കര്‍ സ്ഥാപിച്ച ദേശീയ റെക്കോഡ് ജസ്വിന്‍ ഈയ്യടുത്ത് മറികടന്നിരുന്നെങ്കിലും ഗ്രീസില്‍ ആ പ്രകടനം കാണിക്കാൻ ജസ്വിന് കഴിഞ്ഞില്ല. ശ്രീശങ്കറിന്റെ 8.36 മീറ്ററിന്റെ റെക്കോഡ് തകര്‍ത്ത് ജസ്വിന്‍ 8.42 മീറ്ററിന്റെ ദേശീയ റെക്കോഡ് സ്ഥാപിച്ചു. ഇതോടെ ഓഗസ്റ്റില്‍ ബുഡാപെസ്റ്റില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് ജസ്വിന്‍ യോഗ്യത നേടുകയും ചെയ്തു.