ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ മലയാളി തിളക്കം; തിരുവനന്തപുരം സ്വദേശി മാനവ് കൃഷ്ണയ്ക്ക് സെലക്ഷൻ
കേരള ക്രിക്കറ്റ് അണ്ടർ-19 ടീമിന്റെ ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് (ചതുർദിന മത്സരം) ടീമിലാണ് ഈ തിരുവനന്തപുരം സ്വദേശി ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബാറ്റിംഗ് പ്രകടനവും വിക്കറ്റിന് പിന്നിലെ ചടുലതയുമാണ് മാനവിനെ ദേശീയ ടീമിലേക്ക് എത്തിച്ചത്.
കഴിഞ്ഞ അണ്ടർ-19 സീസണിൽ മാത്രം 592 റൺസ് അടിച്ചുകൂട്ടിയ താരം, കൂച്ച് ബെഹാർ ട്രോഫിയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരെ 189 റൺസും ഹൈദരാബാദിനെതിരെ 144 റൺസുമാണ് മാനവ് അന്ന് അക്കൗണ്ടിലാക്കിയത്. ഡൽഹിയിൽ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, പതിമൂന്നാം വയസ്സിലാണ് കേരളത്തിലേക്ക് മാറുന്നത്. തുടർന്ന് മികച്ച ഫോം നിലനിർത്തിയ താരം കേരളത്തിന്റെ അണ്ടർ-16, അണ്ടർ-19 ടീമുകളുടെ ക്യാപ്റ്റനായി ചുമതലയേറ്റു.
2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായ മാനവ്, 2026 ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു. ഒമാൻ സന്ദർശിച്ച കേരള ടീമിലും താരം അംഗമായിരുന്നു. എൻ.എസ്.കെ ട്രോഫിയിലെ ‘പ്രോമിസിങ് യങ്സ്റ്റർ’ പുരസ്കാര ജേതാവായ മാനവ്, ബി.സി.സി.ഐയുടെ സെൻ്റർ ഫോർ എക്സലൻസ് ക്യാമ്പിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ മാനവിന്റെ പിതാവ് ഉണ്ണികൃഷ്ണനും മാതാവ് അനിതയുമാണ്. സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിൻ്റെ അണ്ടർ-19 ടീമിലെ അംഗമാണ്. തിരുവനന്തപുരത്തെ എസ്.എസ് ഷൈൻ ആണ് മാനവിൻ്റെ പ്രധാന പരിശീലകൻ.