മലയാളി താരം ഇന്ത്യ അണ്ടർ 19 ടീമിൽ

  1. Home
  2. Sports

മലയാളി താരം ഇന്ത്യ അണ്ടർ 19 ടീമിൽ

s


കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടെസ്റ്റ് (ചതുർദിനം) ടീമിലാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ഇടം നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങും വിക്കറ്റിന് പിന്നിലെ മിന്നൽ പ്രകടനങ്ങളുമാണ് മാനവിനെ ദേശീയ ജേഴ്സിയിലേക്ക് നയിച്ചത്.

കഴിഞ്ഞ അണ്ടർ-19 സീസണിൽ മാത്രം 592 റൺസ് അടിച്ചുകൂട്ടിയ താരം, കൂച്ച് ബെഹാർ ട്രോഫിയിൽ തുടരെ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരെ 189 റൺസും ഹൈദരാബാദിനെതിരെ 144 റൺസുമാണ് മാനവ് നേടിയത്. ഡൽഹിയിൽ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, 13ാം വയസിലാണ് കേരളത്തിലേക്ക് എത്തുന്നത്. തുടർന്ന് മികച്ച കായിക ക്ഷമതയും നേതൃപാടവവും തെളിയിച്ച താരം കേരളത്തിന്റെ അണ്ടർ-16, അണ്ടർ-19 ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്.