എലിയറ്റ് ആൻഡേഴ്സണായി 121 മില്യൺ പൗണ്ടിന്റെ ഓഫറുമായി മാഞ്ചസ്റ്റർ സിറ്റി
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ മധ്യനിര ശക്തിപ്പെടുത്തുന്നതിനായി നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ഇംഗ്ലീഷ് താരം എലിയറ്റ് ആൻഡേഴ്സണെ സ്വന്തമാക്കാൻ വൻ തുകയുടെ ഓഫർ സമർപ്പിച്ചു. 106 മില്യൺ പൗണ്ട് (£106m) മുൻകൂറായി നൽകുന്ന ഒരു വെർബൽ ഓഫറാണ് (Verbal offer) സിറ്റി ഫോറസ്റ്റിന് മുന്നിൽ വെച്ചിരിക്കുന്നത്. ആഡ്-ഓണുകൾ (Add-ons) ഉൾപ്പെടെ ഈ തുക ഭാവിയിൽ 121 മില്യൺ പൗണ്ടിലധികം ഉയർന്നേക്കാം.
കഴിഞ്ഞ 2025-26 പ്രീമിയർ ലീഗ് സീസണിൽ നോട്ടിങ്ഹാം ഫോറസ്റ്റിനായി എല്ലാ 38 മത്സരങ്ങളിലും ബൂട്ട് കെട്ടിയ ആൻഡേഴ്സൺ 4 ഗോളുകളും 4 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു. എന്നാൽ ആൻഡേഴ്സണെ വിട്ടുകൊടുക്കാൻ ഫോറസ്റ്റ് വലിയ തുക തന്നെ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ അഥവാ 2025 ട്രാൻസ്ഫർ ജാലകത്തിൽ അലക്സാണ്ടർ ഇസാക്കിനായി ലിവർപൂൾ മുടക്കിയ ബ്രിട്ടീഷ് റെക്കോർഡ് തുകയായ 125 മില്യൺ പൗണ്ടിലും കൂടുതൽ തുക ഫിക്സഡ് ഫീസായി ലഭിച്ചാൽ മാത്രമേ താരത്തെ വിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നാണ് ഫോറസ്റ്റിന്റെ നിലപാട്.
