എംബാപ്പെയും ഹാലൻഡും നേർക്കുനേർ; ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കാൻ ഫ്രാൻസും നോർവെയും ഇന്ന് ഇറങ്ങും

  1. Home
  2. Sports

എംബാപ്പെയും ഹാലൻഡും നേർക്കുനേർ; ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കാൻ ഫ്രാൻസും നോർവെയും ഇന്ന് ഇറങ്ങും

norway vs france


ലോകകപ്പ് ഗ്രൂപ്പ് 'ഐ'യിൽ ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന നിർണായക പോരാട്ടത്തിൽ ഫ്രാൻസും നോർവെയും ഇന്ന് നേർക്കുനേർ. ഇന്ത്യൻ സമയം രാത്രി 12.30-നാണ് ആവേശ മത്സരം. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഇരു ടീമുകളും എത്തുന്നത് എന്നതിനാൽ ഇന്നത്തെ പോരാട്ടം കടുക്കുമെന്നുറപ്പാണ്. നാല് ഗോളുകൾ വീതം നേടി ഗോൾവേട്ടയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന കിലിയൻ എംബാപ്പെയും എർലിങ് ഹാലൻഡും തമ്മിലുള്ള പോരാട്ടം കൂടിയാണിത്.

ഇന്ന് രണ്ട് ഗോളുകൾ കൂടി നേടിയാൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന ലയണൽ മെസ്സിയുടെ റെക്കോർഡിനൊപ്പമെത്താൻ എംബാപ്പെയ്ക്ക് സാധിക്കും. സെനഗൽ, ഇറാഖ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും വരുന്നത്. നിലവിലെ കണക്കുകൾ പ്രകാരം നോക്കൗട്ടിൽ ഫ്രാൻസിന് സ്വീഡനും നോർവെയ്ക്ക് ഐവറികോസ്റ്റുമാണ് എതിരാളികൾ.

ഇന്ന് വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാൽ നോർവെ-ഐവറികോസ്റ്റ് മത്സരവിജയികൾക്ക് പ്രീ-ക്വാർട്ടറിൽ ബ്രസീൽ-ജപ്പാൻ മത്സര വിജയികളെ നേരിടേണ്ടി വരും. എന്നാൽ ഇന്നത്തെ മത്സരഫലം മറിച്ചായാൽ ഫ്രാൻസിന് പ്രീ-ക്വാർട്ടറിൽ തന്നെ ബ്രസീൽ-ജപ്പാൻ മത്സര വിജയികളെ നേരിടേണ്ടി വരും. വരും ദിവസങ്ങളിൽ നോക്കൗട്ട് ഘട്ടത്തിന്റെ പൂർണ്ണ ചിത്രം വ്യക്തമാകും.