മത്സരശേഷം വികാരാധീനനായതിനെ കുറിച്ച് തുറന്നുപറഞ്ഞ് മെസ്സി

  1. Home
  2. Sports

മത്സരശേഷം വികാരാധീനനായതിനെ കുറിച്ച് തുറന്നുപറഞ്ഞ് മെസ്സി

messi


 

ഈജിപ്തിനെതിരായ ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ മത്സരത്തിൽ ഫൈനൽ വിസിൽ മുഴങ്ങിയതിന് പിന്നാലെ വികാരാധീനനായി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും അവസാനനിമിഷം ടീമിനായി ഗോളും അസിസ്റ്റും നൽകാൻ മെസ്സിക്കായി. മത്സരശേഷം വികാരധീനനായതിന് പിന്നിലെ കാരണവും മെസ്സി വെളിപ്പെടുത്തി. മത്സരത്തിനിടെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിലെ കടുത്ത നിരാശയാണ് വികാരാധീനനകാൻ കാരണമെന്ന് മെസ്സി പറഞ്ഞു.

78 മിനിറ്റുവരെ രണ്ട് ഗോളുകൾക്ക് പിന്നിട്ടുനിന്നശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് അർജന്റീന ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർഫൈനലിലേക്ക് മുന്നേറുന്നത്. ക്രിസ്റ്റ്യൻ റൊമേറോ (79), ലയണൽ മെസ്സി (83), എൻസോ ഫെർണാണ്ടസ് (90+3) എന്നിവർ അർജന്റീനയ്ക്കായി ലക്ഷ്യം കണ്ടു. യാസിർ ഇബ്രാഹിം (15), മുസ്തഫ സീക്കോ (67) എന്നിവർ ഈജിപ്തിനായും സ്കോർ ചെയ്തു. അതേസമയം മത്സരത്തിൽ ഈജിപ്തിനായി അനുവദിക്കാതിരുന്ന ഗോളും അർജന്റീനക്ക് അനുവദിച്ച ഗോളും മത്സരശേഷം ഫുട്‌ബോൾ ലോകത്ത് വലിയ ചർച്ചയായി.

മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ നിരാശയിലായിരുന്നുവെന്നും എന്നാൽ മത്സരം ജയിച്ചതിന്റെ ആശ്വാസത്തിൽ വികാരാധീനനാകുകയായിരുന്നുവെന്ന് മെസ്സി പറഞ്ഞു. ‘ആ പെനാൽറ്റിയിൽ ഞാൻ കടുത്ത നിരാശയിലായിരുന്നു. അത് നഷ്ടപ്പെടുത്തിയതിലും മോശമായി ആ കിക്ക് എടുത്തതിലും. ഞാൻ പെനാൽറ്റി ഗോളാക്കിയിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറിയേനെ.’ - മെസ്സി പറഞ്ഞു. ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും കടുത്തതാണ്. താൻ സന്തോഷവാനാണ്. മത്സരം ജയിക്കാനായതോടെ എല്ലാവർക്കും ആശ്വാസമായെന്നും മെസ്സി കൂട്ടിച്ചേർത്തു.