അര്‍ജന്റീനയുടെ കളിക്കാരനായി എന്നത് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണെന്ന് മെസി

  1. Home
  2. Sports

അര്‍ജന്റീനയുടെ കളിക്കാരനായി എന്നത് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണെന്ന് മെസി

messi


 

അര്‍ജന്റീനയുടെ കളിക്കാരനായി എന്നത് തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണെന്ന് വൈകാരിക പ്രസംഗത്തില്‍ മെസി പറഞ്ഞു. ‘ജീവിതകാലം മുഴുവന്‍ ഇവിടെത്തന്നെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ അത് കഴിഞ്ഞിരിക്കുന്നു. ഞാന്‍ ഇവിടെതന്നെ കാണും. കഴിഞ്ഞ ലോകകപ്പ് മത്സരം തീവ്രമായ അനുഭവമായിരുന്നു. എന്റെ രാജ്യത്തിന്റെ സ്വപ്‌നം വീണ്ടും സാക്ഷാത്കരിക്കുന്നതിന്റെ അത്രയേറെ അടുത്ത് ഞങ്ങള്‍ എത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരം ഞങ്ങള്‍ക്ക് വലിയൊരു സമ്മര്‍ദ്ദമാണ് ഉണ്ടാക്കിയത്. ലോകകപ്പിനുശേഷം പലതരം സിദ്ധാന്തങ്ങളും വ്യത്യസ്തമായ വ്യാഖ്യാനങ്ങളും ഉയര്‍ന്നുവന്നു. മാനസികമായും ശാരീരികമായും ഞങ്ങള്‍ക്ക് സഹിക്കാവുന്നതിന്റെ പരമാവധിയായിരുന്നു അത്. എന്നിട്ടും ഞങ്ങളുടെ സര്‍വ്വ ശക്തിയുമെടുത്ത് ഞങ്ങള്‍ പോരാടി. ഈ ലോകകപ്പില്‍ ഞങ്ങള്‍ നന്നായി പോരാടി. എല്ലാ സഹതാരങ്ങള്‍ക്കും കൂടെ കളിച്ച എല്ലാവര്‍ക്കും നന്ദി’. മെസി പറഞ്ഞു.