മെസിയുടെ തകർപ്പൻ പ്രകടനം; ഫിലാഡൽഫിയക്കെതിരെ ഇൻ്റർ മയാമിക്ക് സമനില

  1. Home
  2. Sports

മെസിയുടെ തകർപ്പൻ പ്രകടനം; ഫിലാഡൽഫിയക്കെതിരെ ഇൻ്റർ മയാമിക്ക് സമനില

messi


പിതാവ് ഹോർഹെ മെസിയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമായി ലയണൽ മെസി തിളങ്ങിയെങ്കിലും എംഎൽഎസിൽ ഫിലാഡൽഫിയ യൂണിയനെതിരെ ഇൻ്റർ മയാമിക്ക് 2-2 സമനില. ഡാനിയൽ പിൻ്ററിലൂടെ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. മെസിയുടെ പാസിൽ നിന്ന് ലൂയിസ് സുവാരസ് നൽകിയ ഹെഡറിലാണ് പിൻ്റർ ഗോൾ കണ്ടെത്തിയത്.

26-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് വെളിയിൽ നിന്നുള്ള മനോഹരമായ കർവിങ് ഷോട്ടിലൂടെ മെസി മയാമിയുടെ രണ്ടാം ഗോളും നേടി. അന്തരിച്ച പിതാവിന് ആകാശത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ടാണ് മെസി ഗോൾ സമർപ്പിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ഇൻഡ്യാന വാസിലേവിലൂടെയും നീൽ പിയറിയിലൂടെയും തിരിച്ചടിച്ച് ഫിലാഡൽഫിയ മത്സരം സമനിലയിലാക്കി.

രണ്ട് ചുവപ്പ് കാർഡുകൾ കണ്ട പോരാട്ടം സംഘർഷഭരിതമായാണ് അവസാനിച്ചത്. സമനിലയോടെ തുടർച്ചയായ മൂന്ന് തോൽവികൾക്ക് മയാമി വിരാമമിട്ടെങ്കിലും കഴിഞ്ഞ നാല് മത്സരങ്ങളായി വിജയം കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയായി. ഈ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും 9 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.