ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ മെക്‌സിക്കോ; ദക്ഷിണ കൊറിയയെ തോൽപ്പിച്ച ആദ്യ ടീം

  1. Home
  2. Sports

ലോകകപ്പ് റൗണ്ട് ഓഫ് 32-ൽ മെക്‌സിക്കോ; ദക്ഷിണ കൊറിയയെ തോൽപ്പിച്ച ആദ്യ ടീം

mexico


ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 32 യോഗ്യത നേടുന്ന ആദ്യ ടീമായി ആതിഥേയരായ മെക്‌സിക്കോ മാറി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഒരു മത്സരം ബാക്കിനിൽക്കെ അവർ മുന്നേറിയത്. എസ്റ്റാഡിയോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 50-ാം മിനിറ്റിൽ ലൂയിസ് റൊമോയാണ് വിജയഗോൾ നേടിയത്. കൊറിയൻ ഗോൾകീപ്പർ കിം സിംങ് ഗ്യൂവിന് പറ്റിയ പിഴവാണ് ഗോളിലേക്ക് വഴിതുറന്നത്.

മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ കൊറിയയ്ക്ക് തിരിച്ചടിയായി. മെക്‌സിക്കൻ താരം എഡ്‌സൻ ആൽവരസിന്റെ നിർണായകമായ ഗോൾലൈൻ സേവും ഗോൾകീപ്പർ റൗൾ റാൻഗലിന്റെ മികച്ച രക്ഷപെടുത്തലുകളും മെക്‌സിക്കോയ്ക്ക് തുണയായി. അവസാന മിനിറ്റുകളിലെ കൊറിയയുടെ ശക്തമായ ആക്രമണങ്ങളെല്ലാം മെക്‌സിക്കൻ പ്രതിരോധം തടഞ്ഞു. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ മെക്‌സിക്കോയുടെ ഗ്രൂപ്പിലെ അവസാന പോരാട്ടം ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ്.