അർജന്‍റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മോഹൻലാലും ഗാലറിയിൽ

  1. Home
  2. Sports

അർജന്‍റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മോഹൻലാലും ഗാലറിയിൽ

s


 

ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരുന്ന ഫിഫ ലോകകപ്പിലെ അർജന്‍റീന-ഇംഗ്ലണ്ട് സ്വപ്ന സെമി ഫൈനൽ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ മലയാളത്തിന്‍റെ സ്വന്തം മോഹൻലാലും ഫഹദ് ഫാസിലും ഗാലറിയിൽ. അറ്റ്‌ലാന്‍റയിലെ മെഴ്സിഡെസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ലിയോണൽ മെസിയുടെയും സംഘത്തിന്‍റെയും മാന്ത്രിക പ്രകടനം നേരിൽ കാണാനാണ് മലയാള സിനിമയിലെ പ്രമുഖർ ഒരുമിച്ചെത്തിയത്.

മോഹൻലാലിനൊപ്പം ഫഹദ് ഫാസിൽ, പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി, നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂർ, ഡിസ്നി സ്റ്റാർ മുൻ മേധാവി കെ. മാധവൻ എന്നിവരും ഗാലറിയിൽ കളി കാണാൻ ഒപ്പമുണ്ടായിരുന്നു. സ്റ്റേഡിയത്തിൽ നിന്നുള്ള ഇവരുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.