ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ; പുതിയ ലോക റെക്കോർഡ് കുറിച്ച് ജോ റൂട്ട്

  1. Home
  2. Sports

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ; പുതിയ ലോക റെക്കോർഡ് കുറിച്ച് ജോ റൂട്ട്

joe root


ആധുനിക ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ താരം ജോ റൂട്ട് റെക്കോർഡ് പുസ്തകത്തിലേക്ക് പുതിയൊരു നേട്ടം കൂടി കൂട്ടിച്ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന ഫീൽഡറെന്ന ലോക റെക്കോർഡാണ് ഇംഗ്ലണ്ട് താരം എഡ്ജ്ബാസ്റ്റണിൽ സ്വന്തമാക്കിയത്. 323 ഇന്നിങ്സുകളിൽ നിന്നായി 220 ക്യാച്ചുകളാണ് റൂട്ട് ഇതുവരെ കൈപ്പിടിയിലൊതുക്കിയത്.

ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന്റെ (219 ക്യാച്ചുകൾ) റെക്കോർഡാണ് പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിനിടെ റൂട്ട് മറികടന്നത്. ഫസ്റ്റ് സ്ലിപ്പിൽ ഫീൽഡ് ചെയ്യവെ പാക് ഓപ്പണർ അബ്ദുള്ള ഷെഫീഖിന്റെ ക്യാച്ചെടുത്താണ് ഇംഗ്ലീഷ് താരം ചരിത്രനേട്ടത്തിലെത്തിയത്. നേരത്തെ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് മറികടന്നും റൂട്ട് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു.

മത്സരത്തിൽ ജയത്തോടടുക്കുകയാണ് ഇംഗ്ലണ്ട്. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്സ് 133 റൺസിൽ അവസാനിപ്പിച്ച ഇംഗ്ലണ്ട്, മറുപടി ഇന്നിങ്സിൽ 453 റൺസ് നേടി 320 റൺസിന്റെ കൂറ്റൻ ലീഡ് സ്വന്തമാക്കി. രണ്ടാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ 2 വിക്കറ്റിന് 52 റൺസ് എന്ന നിലയിലാണ് പാകിസ്ഥാൻ. മത്സരം ജയിച്ചാൽ ഇംഗ്ലണ്ടിന് പരമ്പര 3-0ത്തിന് സ്വന്തമാക്കാം.