ഐപിഎല്ലില്‍ എം എസ് ധോണി ഈ സീസണോടെ ടീം വിടുമെന്ന് റിപ്പോർട്ടുകൾ
ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ മുഖമായ എം എസ് ധോണി ഈ സീസണോടെ ടീം വിടുമെന്ന് റിപ്പോർട്ടുകൾ. ധോണി സിഎസ്കെ ടീം മാനേജ്മെന്‍റുമായി ഭിന്നതയിൽ ആണെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇതുകൊണ്ടുതന്നെ ധോണി അടുത്ത സീസണിൽ ടീമിൽ ഉണ്ടായേക്കില്ല. ഈ സീസണിൽ ധോണി ഇതുവരെ ഒരു മത്സരം പോലും കളിച്ചിട്ടില്ല. തന്നോട് കൂടിയാലോചിക്കാതെ സിഎസ്കെ മാനേജ്മെന്‍റ് എടുക്കുന്ന തീരുമാനങ്ങളിൽ ധോണിക്ക് അതൃപ്‌തിയുണ്ടെന്നാണ് റിപ്പോർട്ട്.
