അനുമതിയില്ലാതെ പാക് താരങ്ങൾക്കൊപ്പമുള്ള ടീമിൽ പേര് ഉൾപ്പെടുത്തി; സംഘാടകർക്കെതിരെ നിയമനടപടിക്കൊരുങ്ങി ശിഖർ ധവാൻ

  1. Home
  2. Sports

അനുമതിയില്ലാതെ പാക് താരങ്ങൾക്കൊപ്പമുള്ള ടീമിൽ പേര് ഉൾപ്പെടുത്തി; സംഘാടകർക്കെതിരെ നിയമനടപടിക്കൊരുങ്ങി ശിഖർ ധവാൻ

shikhar dhawan


തന്റെ അറിവോ സമ്മതമോ ഇല്ലാതെ വേൾഡ് ട്വന്റി20 കോണ്ടിനെന്റ് കപ്പ് ടൂർണമെന്റിലെ കളിക്കാരുടെ പട്ടികയിൽ പേര് ഉൾപ്പെടുത്തിയ സംഘാടകർക്കെതിരെ നിയമനടപടിക്കൊരുങ്ങി മുൻ ഇന്ത്യൻ താരം ശിഖർ ധവാൻ. പാകിസ്താൻ താരങ്ങൾ കൂടി ഉൾപ്പെടുന്ന 'ഏഷ്യ വാരിയേഴ്സ്' ടീമിലാണ് ധവാന്റെ പേര് സംഘാടകർ ഉൾപ്പെടുത്തിയത്. എന്നാൽ ഈ ടൂർണമെന്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താൻ പൂർണ്ണമായും വിട്ടുനിൽക്കുകയാണെന്നും താരം വ്യക്തമാക്കി. എക്സ് (X) പോസ്റ്റിലൂടെയാണ് ധവാൻ ഇക്കാര്യം വ്യക്തമാക്കിയത്.

'വേൾഡ് ട്വന്റി20 കോണ്ടിനെന്റ് കപ്പിൽ എന്റെ പേര് വന്നിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടു. എന്റെ അനുമതിയില്ലാതെയാണ് സംഘാടകർ ഇത് ചെയ്തിരിക്കുന്നത്. ഇതിനെതിരെ ആവശ്യമായ നിയമനടപടികൾ എന്റെ ലീഗൽ ടീം സ്വീകരിക്കും,' എന്ന് ധവാൻ എക്സിൽ കുറിച്ചു.

ഏഷ്യ വാരിയേഴ്സ് ടീമിൽ ധവാനെ കൂടാതെ രാഹുൽ ശർമ, ഗുർകീരത് സിങ് മാൻ തുടങ്ങിയ ഇന്ത്യൻ താരങ്ങളുടെയും സൊഹൈൽ തൻവീർ, ഇഫ്തിഖർ അഹമ്മദ് തുടങ്ങിയ പാക് താരങ്ങളുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നു.