ടി20 ലോകകപ്പ് ഫൈനൽ ഇന്ത്യക്കെതിരെ ടോസ് നേടി ന്യൂസിലൻഡ്

  1. Home
  2. Sports

ടി20 ലോകകപ്പ് ഫൈനൽ ഇന്ത്യക്കെതിരെ ടോസ് നേടി ന്യൂസിലൻഡ്

image


ട്വന്റി20 ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ന്യൂസിലൻഡ് ടോസ് നേടി.ടോസ് നേടിയ കിവി ക്യാപ്റ്റൻ മിച്ചൽ സാന്റ്‌നർ ഫീൽഡിങ് തെരഞ്ഞെടുത്തു. ടോസ് നേടിയാൽ ബാറ്റ് ചെയ്യാനായിരുന്നു തീരുമാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും പ്രതികരിച്ചു.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച പ്ലെയിങ് ഇലവനിൽ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഫോമൗട്ടായ അഭിഷേക് ശർമയെയും വരുൺ ചക്രവർത്തിയെയും അർഷ്ദീപ് സിങ്ങിനെയും നിലനിർത്തി.
അതേസമയം, ന്യൂസിലൻഡ്  പേസ് ബൗളിങ് നിരയിൽ കോൾ മക്കോഞ്ചിക്കു പകരം ജേക്കബ് ഡഫിയെ ടീമിൽ ഉൾപ്പെടുത്തി