ചരിത്ര നേട്ടത്തിനിടെയും നോവായി ഇസ്മായിൽ കോനെ

  1. Home
  2. Sports

ചരിത്ര നേട്ടത്തിനിടെയും നോവായി ഇസ്മായിൽ കോനെ

s


 

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഖത്തറിനെതിരെ നേടിയ ഐതിഹാസിക ജയത്തിനിടെയും കാനഡയ്‌ക്ക് വേദനയായി ഇസ്മായിൽ‍ കോനെയുടെ പരുക്ക്. രണ്ടാം പകുതിയിലാണ് ഖത്തർ താരം അസിം മഡിബോയുടെ ശക്തമായ ടാക്ലിങ്ങിൽ ഇസ്മായിൽ‍ കോനെ പരുക്കേറ്റു വീണത്. സ്ട്രച്ചറിൽ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയ കോനെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധനകൾ നടത്തി. ഇടതു കാലിന് ഒടിവ് സംഭവിച്ച കോനെയെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും. കോനെയെ ഫൗൾ ചെയ്‌ത അസിം മഡിബോയ്‌ക്ക് റഫറി റെഡ് കാർഡ് നൽകി.രണ്ടാം പകുതി ആരംഭിച്ച് മിനിറ്റുകൾക്കുള്ളിലാണ് സംഭവം. 51 ാം മിനിറ്റിൽ പന്തുമായി നീങ്ങിയ മധ്യനിര താരം ഇസ്മായിൽ‍ കോനെയെ തടയാൻ അസിം മഡിബോ പിന്നാലെയെത്തുകയായിരുന്നു. മഡിബോയുടെ ടാക്ലിങ്ങിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ, വലതു കാൽ കൊണ്ട് പന്ത് സഹതാരത്തിന് പാസ് നൽകിയ അതേ നിമിഷം മഡിബോ, ഇസ്മായിൽ‍ കോനെ ഇടതു കാലിൽ തട്ടി വീഴ്‌ത്തുകയായിരുന്നു.