പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകൻ

  1. Home
  2. Sports

പൊള്ളാർഡ് മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകൻ

pollard


ഐ.പി.എൽ ടീം മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി വെസ്റ്റ് ഇൻഡീസ് മുൻ താരം കിറോൺ പൊള്ളാർഡിനെ നിയമിച്ചു. മഹേല ജയവർധനിക്ക് പകരമാണ് പൊള്ളാർഡിന്റെ ഈ സ്ഥാനക്കയറ്റം. ദീർഘകാലമായി മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്തനായ മാച്ച് വിന്നറായിരുന്ന പൊള്ളാർഡ്, നാല് വർഷം മുൻപാണ് ഐ.പി.എൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

മുംബൈ ഇന്ത്യൻസിനായി 13 സീസണുകളിൽ കളിച്ച പൊള്ളാർഡ്, ടീം അഞ്ച് തവണ കിരീടം ചൂടിയപ്പോൾ അതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഐ.പി.എല്ലിൽ 189 മത്സരങ്ങളിൽ നിന്ന് 3412 റൺസും 69 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഐ.പി.എൽ കിരീടം നേടാൻ കഴിയാത്ത മുംബൈ ഇന്ത്യൻസിനെ വിജയവഴിയിലേക്ക് തിരികെ എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പുതിയ പരിശീലകനായ പൊള്ളാർഡിന്റെ മുന്നിലുള്ളത്. കഴിഞ്ഞ സീസണിൽ ഒൻപതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തിരുന്നത്. മുംബൈ ജേഴ്സിയുടെ മൂല്യം പൂർണ്ണമായും അറിയാവുന്ന പൊള്ളാർഡിന് ടീമിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഫ്രാഞ്ചൈസി ഉടമ നിതാ അംബാനി പ്രതികരിച്ചു.