ജോട്ടയുടെ കണ്ണീരോർമകളിൽ പോർച്ചുഗൽ

  1. Home
  2. Sports

ജോട്ടയുടെ കണ്ണീരോർമകളിൽ പോർച്ചുഗൽ

s


 

ലോകകപ്പ് നോക്കൗട്ടിൽ ക്രോയേഷ്യയെ തകർത്തതിനു പിന്നാലെ പോർച്ചുഗൽ താരങ്ങൾ മുൻ സഹതാരം പരേതനായ ഡിയോഗോ ജോട്ടയ്ക്ക് കണ്ണീരോടെ ആദരവർപ്പിച്ചു. കാറപകടത്തിൽ മരിച്ച ജോട്ടയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 21-ാം നമ്പർ ജേഴ്‌സി ധരിച്ചാണ് ക്രിസ്റ്റിയാനോ ഓർമ പുതുക്കിയത്. ജോട്ടയുടെ ചരമവാർഷികംകൂടിയാണിന്ന്. മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവോടെ പോർച്ചുഗൽ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. വിജയത്തിനുശേഷമുള്ള നിമിഷങ്ങൾ ജോട്ടയുടെ ഓർമകളാൽ നിറഞ്ഞുനിന്നു. ഫൈനൽ വിസിലിന് പിന്നാലെ ജോട്ടയുടെ 21-ാം നമ്പർ ജേഴ്‌സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ ക്രിസ്റ്റ്യാനോ, പോർച്ചുഗൽ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു.

കഴിഞ്ഞവർഷം ഇതേ ദിവസംതന്നെയായിരുന്നു ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച ആ ദുരന്തം സംഭവിച്ചത്. ലിവർപൂൾ ഫോർവേഡായ ജോട്ടയും സഹോദരൻ ആന്ദ്രെ സിൽവയും 2025 ജൂലായ് 3-ന് സ്‌പെയിനിലുണ്ടായ കാറപകടത്തിലാണ് മരണപ്പെട്ടത്. ദീർഘകാല പങ്കാളിയായ റൂട്ട് കാർഡോസോയുമായുള്ള വിവാഹംകഴിഞ്ഞ് 11 ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴായിരുന്നു ജോട്ടയുടെ വിയോഗം. പോർച്ചുഗലിന്റെ ഏറ്റവും വിശ്വസ്തനായ ഫോർവേഡുമാരിൽ ഒരാളായിരുന്ന ജോട്ടോ, 49 മത്സരങ്ങളിൽനിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്. പോർട്ടോ, വോൾവർഹാംപ്ടൺ, ലിവർപൂൾ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്.