ഘാനയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു

  1. Home
  2. Sports

ഘാനയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു

s


ഘാനയില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരം മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു. ഘാന പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടീമായ ബെറെകം ചെല്‍സി താരം ഡൊമിനിക്ക് ഫ്രിംപോങിനാണ് (20) ദാരുണാന്ത്യം സംഭവിച്ചത്. ആയുധധാരികളായ മോഷ്ടാക്കള്‍ ടീം ബസിനു നേരെ ആക്രമണം നടത്തുകയായിരുന്നു. അതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം. താരത്തിന്റെ മരണം ഘാന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്മാര്‍ടക്‌സിനെതിരായ ഘാന പ്രീമിയര്‍ ലീഗ് മത്സരം കളിച്ച് മടങ്ങുകയായിരുന്ന ബെറെകം ചെല്‍സി ടീം ബസാണ് മോഷ്ടാക്കള്‍ ആയുധവുമായി എത്തി റോഡില്‍ വച്ച് ബസ് തടഞ്ഞു ആക്രമിച്ചത്. ഞായറാഴ്ച ഗുവാസോ ബിബിയാനി റോഡില്‍ വച്ചാണ് ആക്രമണമുണ്ടായത്.

ആയുധധാരികളായ മോഷ്ടാക്കള്‍ റോഡില്‍ ബസ് തടഞ്ഞു നിര്‍ത്തി ടീം ബസിനു നേര്‍ക്കെ തുരുതുരെ വെടിവയ്ക്കുകയായിരുന്നുവെന്നു ബെറെകം ചെല്‍സി ടീം മാധ്യമങ്ങളോടു വ്യക്തമാക്കി