ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പ് തുടരുന്നു

  1. Home
  2. Sports

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പ് തുടരുന്നു

d


ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പ് തുടരുന്നു. ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ അവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 6 വിക്കറ്റിനു വീഴ്ത്തി. അപരാജിത മുന്നേറ്റം നടത്തുന്ന പഞ്ചാബ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് അടിച്ചുകൂട്ടി. എന്നാല്‍ സണ്‍റൈസേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബ് ഒരു ഘട്ടത്തില്‍ പോലും പതറിയില്ല. അവര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് അടിച്ചെടുത്താണ് വിജയം സ്വന്തമാക്കിയത്. 18.5 ഓവറില്‍ തന്നെ പഞ്ചാബ് ജയത്തിലെത്തി.

ഓപ്പണര്‍മാരായ പ്രിയാംശ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ്, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് പഞ്ചാബ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. ശ്രേയസാണ് ടോപ് സ്‌കോറര്‍.

ഹൈദരാബാദ് പവര്‍പ്ലേയില്‍ നടത്തിയ മിന്നലടിക്ക് അതേനാണയത്തില്‍ തന്നെ പഞ്ചാബ് തിരിച്ചടി നല്‍കി. പഞ്ചാബ് ഓപ്പണര്‍മാര്‍ 99 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പവര്‍ പ്ലേയില്‍ 93 റണ്‍സാണ് പ്രിയാംശ്- പ്രഭ്‌സിമ്രാന്‍ സഖ്യം അടിച്ചെടുത്തത്.

ഇരുവരും പുറത്തായ ശേഷം വന്ന കൂപ്പര്‍ കോണോലിക്ക് കാര്യമായി തിളങ്ങാനായില്ലെങ്കിലും ഒരറ്റത്ത് പുറത്താകാതെ നിന്നു ശ്രേയസ് ടീമിനെ ജയത്തിലേക്ക് നയിച്ചു. 33 പന്തില്‍ 5 വീതം സിക്‌സും ഫോറും തൂക്കി ശ്രേയസ് 69 റണ്‍സ് വാരി പുറത്താകാതെ നിന്നു.