മലയാളി താരത്തെ നിലനിര്‍ത്തി പഞ്ചാബ് കിംഗ്‌സ്; രാജസ്ഥാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാരെ കൈവിട്ടു

  1. Home
  2. Sports

മലയാളി താരത്തെ നിലനിര്‍ത്തി പഞ്ചാബ് കിംഗ്‌സ്; രാജസ്ഥാന്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാരെ കൈവിട്ടു

s


രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ മിനി ലേലത്തിനെത്തുക 16.05 കോടിയുമായി. ഒമ്പത് താരങ്ങളെയാണ് ഇനി രാജസ്ഥാന് വേണ്ടത്. നേരത്തെ ട്രേഡിലൂടെ രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെ ടീമിലെത്തിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണെ വിട്ടുകൊടുത്തിരുന്നു. കറന്‍ വന്നപ്പോള്‍ അവര്‍ക്ക് ഓവര്‍സീസ് ക്വാട്ടയില്‍ പ്രശ്‌നങ്ങള്‍ വന്നു. അതോടെ വിലയേറിയ ഒരു താരത്തെ ഒഴിവാക്കേണ്ടി വന്നു. ഈ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്പിന്നര്‍മാരായ വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ എന്നിവരെ രാജസ്ഥാന് ഒഴിവാക്കേണ്ടി വന്നു. നേരത്തെ തീക്ഷണയെ മാത്രം ഒഴിവാക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

ഫസല്‍ഹഖ് ഫാഖൂഖി, ആകാശ് മധ്‌വാള്‍, അശോക് ശര്‍മ, കുമാര്‍ കാര്‍ത്തികേയ, കുനാല്‍ സിംഗ് റാത്തോഡ്, നിതീഷ് റാണ (ട്രേഡ്) എന്നിവരെ രാജസ്ഥാന്‍ ഒഴിവാക്കിയിരുന്നു. ഡോണോവന്‍ ഫെറൈറയെ ട്രേഡിലൂടെ സ്വന്തമാക്കുകയും ചെയ്തു. അതേസമയം, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പേഴ്‌സില്‍ ഇനി 22.65 കോടിയാണുള്ളത്. ഷമാര്‍ ജോസഫ്, രവി ബിഷ്‌ണോയ്, ആകാശ് ദീപ്, ഡേവിഡ് മില്ലര്‍ എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖര്‍. റിഷഭ് പന്ത് നയിക്കുന്ന ടീമില്‍ നിക്കോളാസ് പുരാന്‍ സ്ഥാനം നിലനിര്‍ത്തി. എയ്ഡന്‍ മാര്‍ക്രം, മാത്യൂ ബ്രീറ്റ്‌സ്‌കെ, ആയുഷ് ബദോനി, മിച്ചല്‍ മാര്‍ഷ് തുടങ്ങിയവരെല്ലാം സ്ഥാനം നിലനിര്‍ത്തി. മുഹമ്മദ് ഷമിയെ ട്രേഡിലൂടെ ടീമിലെത്തിച്ചിരുന്നു.

ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് മഹിപാല്‍ ലോംറോര്‍, കരീം ജനാത്, ദസുന്‍ ഷനക, ജെറാള്‍ഡ് കോട്‌സ്വി, കുല്‍വന്ത് ഖജ്രോളിയ എന്നിവരെ റിലീസ് ചെയ്തു. ഷെഫാനെ റുതര്‍ഫോര്‍ഡിനെ ട്രേഡിലൂടേയും കൊടുത്തിരുന്നു. 12.9 കോടിയാണ് ഇനി ഗുജറാത്തിന് ബാക്കിയുള്ളത്. സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, കഗിസോ റബാദ, മുഹമ്മദ് സിറാജ്, റാഷിദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരെയെല്ലാം ഗുജറാത്ത് നിലനിര്‍ത്തി.