ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഒന്നാം നമ്പർ താരത്തോട് തോറ്റ് പി.വി. സിന്ധു

  1. Home
  2. Sports

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ ഒന്നാം നമ്പർ താരത്തോട് തോറ്റ് പി.വി. സിന്ധു

p v sindhu


ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ സ്റ്റാർ താരം പി.വി. സിന്ധുവിന് നിരാശ. ദക്ഷിണ കൊറിയയുടെ ലോക ഒന്നാം നമ്പർ താരം ആൻ സെ യോങ്ങിനോട് കടുത്ത പോരാട്ടത്തിനൊടുവിൽ തോറ്റാണ് സിന്ധു റണ്ണറപ്പായത്. ആദ്യ ഗെയിം സ്വന്തമാക്കി മികച്ച തുടക്കം കുറിച്ച സിന്ധുവിനെതിരെ പിന്നീട് ശക്തമായി തിരിച്ചടിച്ച കൊറിയൻ താരം 16-21, 21-11, 21-12 എന്ന സ്‌കോറിനാണ് കിരീടം സ്വന്തമാക്കിയത്. ജയത്തോടെ ആൻ സെ യോങ് തുടർച്ചയായ മൂന്നാം ഫ്രഞ്ച് ഓപ്പൺ കിരീടവും കരിയറിലെ തുടർച്ചയായ 50-ാം മത്സരജയവും പൂർത്തിയാക്കി.

മത്സരത്തിന്റെ തുടക്കത്തിൽ സിന്ധു മികച്ച ആധിപത്യം പുലർത്തിയിരുന്നു. വേഗതയേറിയ സ്മാഷുകളിലൂടെയും കോർട്ട് കവറേജിലൂടെയും 21-16 എന്ന സ്കോറിനാണ് സിന്ധു ആദ്യ ഗെയിം സ്വന്തമാക്കിയത്. എന്നാൽ രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചെത്തിയ ആൻ സെ യോങ് സിന്ധുവിന് അവസരങ്ങളൊന്നും നൽകാതെ 21-11-ന് ഗെയിം പിടിച്ചെടുത്ത് ഒപ്പമെത്തി. നിർണ്ണായകമായ മൂന്നാം ഗെയിമിന്റെ തുടക്കത്തിൽ സിന്ധു 8-5 എന്ന സ്കോറിന് മുന്നിലെത്തിയെങ്കിലും, തുടർച്ചയായി പോയിന്റുകൾ നേടി കളംനിറഞ്ഞ കൊറിയൻ താരം 21-12-ന് ഗെയിമും ചാമ്പ്യൻഷിപ്പും സ്വന്തമാക്കുകയായിരുന്നു.