ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ആര്‍സിബി ഐപിഎല്‍ ഫൈനലില്‍

  1. Home
  2. Sports

ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് ആര്‍സിബി ഐപിഎല്‍ ഫൈനലില്‍

RCB


ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈററന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 92 റണ്‍സിന്റെ കൂറ്റന്‍ ജയം. ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. രജത് പടിധാറാണ് (33 പന്തില്‍ പുറത്താവാതെ 93) ടീമിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച്ത. വിരാട് കോലി (25 പന്തില്‍ 43), ക്രുനാല്‍ പാണ്ഡ്യ (28 പന്തില്‍ 43) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്താവുകയായിയുരുന്നു. ആര്‍സിബിക്ക് വേണ്ടി ജേക്കബ് ഡഫി മൂന്ന് വിക്കറ്റ് വീഴ്ത്തി. റാസിക് സലാം ദാര്‍, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജയത്തോടെ ആര്‍സിബി ഫൈനലിലെത്തി. ഗുജറാത്തിന് ഒരവസരം കൂടിയുണ്ട്. എലിമിനേറ്റര്‍ ജയിച്ചുവരുന്ന ടീമുമായി ഗുജറാത്ത് ഇനി കളിക്കും.