റെക്കോർഡ് 'പവർ പ്ലേ'; ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ

  1. Home
  2. Sports

റെക്കോർഡ് 'പവർ പ്ലേ'; ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ

INDIA


ന്യൂസിലൻഡിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ തുടർച്ചയായ മൂന്നാം ജയത്തോടെയാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചത്. മൂന്നാം ടി20യിൽ 6 വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 198 റൺസെടുത്തപ്പോൾ, ഇന്ത്യ വെറും 13.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെടുത്ത് ലക്ഷ്യം കണ്ടു.

അതിവേഗ സെഞ്ച്വറിയുമായി തകർർത്തടിച്ച ഓപ്പണർ അഭിഷേക് ശർമ്മയും (38 പന്തിൽ 113), സഞ്ജുവിന് പകരം ഓപ്പണറായി എത്തിയ വൈഭവ് സൂര്യവംശിയും (19 പന്തിൽ 45) ചേർന്ന് റെക്കോർഡ് പ്രകടനമാണ് കാഴ്ചവെച്ചത്. ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ പവർപ്ലേയിൽ റെക്കോർഡ് സ്കോർ കുറിച്ച ഇരുവരും ചേർന്ന് ആദ്യ 6 ഓവറിൽ 118 റൺസാണ് അടിച്ചുകൂട്ടിയത്. ഓസ്ട്രേലിയയുടെ പേരിലുണ്ടായിരുന്ന 113 റൺസിന്റെ റെക്കോർഡാണ് ഇന്ത്യ പഴങ്കഥയാക്കിയത്. 35 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ അഭിഷേക് 11 സിക്സും 9 ഫോറും അടക്കമാണ് 113 റൺസെടുത്തത്.

നേരത്തെ ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഇന്ത്യയെതിരെ ഡാരില്‍ മിച്ചലിന്റെ (52 പന്തിൽ പുറത്താകാതെ 89), ഫിൻ അലൻ (40) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ന്യൂസിലൻഡ് 198 റൺസ് എടുത്തത്. സഞ്ജു സാംസൺ 18 റണ്‍സും ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 5 റൺസും നേടി പുറത്തായി. തിലക് വര്‍മ (1), നമാന്‍ ധിര്‍ (4) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.