149 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം: 100 സിക്സറുകളുമായി ലോക റെക്കോർഡിട്ട് ഋഷഭ് പന്ത്

  1. Home
  2. Sports

149 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം: 100 സിക്സറുകളുമായി ലോക റെക്കോർഡിട്ട് ഋഷഭ് പന്ത്

rishabh pant


ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ടെസ്റ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരവും ലോകത്തിലെ നാലാമത്തെ ക്രിക്കറ്ററുമായി പന്ത് മാറി. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ലഹിരു കുമാരയുടെ പന്ത് സിക്സറിലേക്ക് പറത്തിയാണ് താരം ഈ ചരിത്രനേട്ടത്തിലെത്തിയത്. ബെൻ സ്റ്റോക്സ്, ബ്രണ്ടൻ മക്കല്ലം, ആദം ഗിൽക്രിസ്റ്റ് എന്നിവരാണ് മുൻപ് ഈ നേട്ടം കൈവരിച്ചവർ.

ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് സിക്സറുകൾ നേടുന്ന താരമെന്ന റെക്കോർഡും ഇനി പന്തിന് സ്വന്തം. വെറും 51 മത്സരങ്ങളിൽ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. 82 മത്സരങ്ങളിൽ നിന്ന് 100 സിക്സറടിച്ച ബെൻ സ്റ്റോക്സിന്റെ റെക്കോർഡാണ് പന്ത് തകർത്തത്. ആദം ഗിൽക്രിസ്റ്റ് 92 മത്സരങ്ങളിലും ബ്രണ്ടൻ മക്കല്ലം 98 മത്സരങ്ങളിലുമാണ് 100 സിക്സറുകൾ നേടിയിരുന്നത്.

ലങ്കയ്‌ക്കെതിരായ മത്സരത്തിന് മുൻപ് 97 സിക്സറുകളുണ്ടായിരുന്ന പന്തിന് നേട്ടത്തിലെത്താൻ 3 സിക്സറുകൾ കൂടി വേണമായിരുന്നു. ആദ്യ ഇന്നിങ്സിൽ ഒന്നും രണ്ടാം ഇന്നിങ്സിൽ രണ്ടും സിക്സറുകൾ അടിച്ചാണ് താരം റെക്കോർഡ് പുസ്തകത്തിൽ ഇടംനേടിയത്.