റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പ്: ആദ്യ സെമി നാളെ; ഇന്ത്യ എ-ശ്രീലങ്ക എ പോരാട്ടം
ഖത്തറിൽ നടക്കുന്ന റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ ആദ്യ സെമി ഫൈനൽ നാളെ. ഇന്ത്യ എയും ശ്രീലങ്ക എയും തമ്മിലാണ് ആദ്യ സെമി പോരാട്ടം. ഖത്തർ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരം ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30നാണ് മത്സരം. ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.
രണ്ടാം സെമി ഫൈനലിൽ പാകിസ്താൻ എയും ബംഗ്ലാദേശ് എയും ഏറ്റുമുട്ടും. നവംബർ 27ന് ഖത്തർ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന മത്സരവും വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്.
നവംബർ 29നാണ് ടൂർണമെന്റിന്റെ ഫൈനൽ. ഫൈനൽ മത്സരത്തിനും ദോഹയിലെ വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും.
