ഏകദിന ക്രിക്കറ്റിലെ പുതിയ സിക്സർ രാജാവായി രോഹിത് ശർമ്മ

  1. Home
  2. Sports

ഏകദിന ക്രിക്കറ്റിലെ പുതിയ സിക്സർ രാജാവായി രോഹിത് ശർമ്മ

rohith sarma


ഏകദിനത്തിൽ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സിന്റെ റെക്കോർഡാണ് രോഹിത് ശർമ്മ ഇതിലൂടെ മറികടന്നത്.ബെംഗളൂരുവിൽ നെതർലൻഡ്സിനെതിരായ മത്സരത്തിലാണ് രോഹിത് റെക്കോർഡ് തിരുത്തിയെഴുതിയത്. 2023ൽ ഇതുവരെ 24 ഇന്നിംഗ്സുകളിൽ നിന്നായി 59 സിക്സറുകൾ താരം നേടിയെടുത്തു. ഡിവില്ലിയേഴ്സ് 18 ഇന്നിംഗ്സുകളിൽ 58 സിക്സുകൾ(2015), ക്രിസ് ഗെയ്ൽ 15 ഇന്നിംഗ്സുകളിൽ 56 സിക്സറുകൾ(2019), ഷാഹിദ് അഫ്രീദി 36 ഇന്നിംഗ്സുകളിൽ നിന്ന് 48 സിക്സറുകൾ(2002) എന്നിവർ പട്ടികയിൽ രണ്ടും മൂന്നും നാലും സ്ഥാനത്താണ്.

അതേസമയം, ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ വെടിക്കെട്ട് തുടക്കവുമായാണ് ഇന്ത്യൻ താരങ്ങൾ മുന്നേറുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും അര്‍ധ സെഞ്ച്വറി നേടി. ഗിൽ 32 പന്തിൽ 51 റൺസെടുത്തപ്പോൾ രോഹിത് 54 പന്തിൽ 61 റൺസുമായി പുറത്തായി. നിലവില്‍ ശ്രേയസ് അയ്യറും വിരാട് കോലിയുമാണ് ക്രീസില്‍. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.