രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു

  1. Home
  2. Sports

രോഹിത് ശർമ്മ മുംബൈ ഇന്ത്യൻസ് നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു

rohit sharma


ഐ.പി.എൽ ആരാധകരെ ആവേശത്തിലാക്കി മുംബൈ ഇന്ത്യൻസിന്റെ നിർണായക പ്രഖ്യാപനം. മുൻ നായകനും ഇതിഹാസ ബാറ്ററുമായ രോഹിത് ശർമ്മ വീണ്ടും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മാറ്റിയാണ് രോഹിതിനെ മാനേജ്‌മെന്റ് വീണ്ടും ചുമതലയേൽപ്പിച്ചത്. രോഹിതിന്റെ നായകത്വത്തിന് കീഴിൽ കളിക്കാൻ ഹാർദിക് പാണ്ഡ്യ സമ്മതം അറിയിച്ചതായാണ് വിവരങ്ങൾ.

ഹാർദികിന് ശേഷം തിലക് വർമയെ ക്യാപ്റ്റനാക്കാനായിരുന്നു പ്രാഥമിക ചർച്ചകളെങ്കിലും ടീം മാനേജ്‌മെന്റിന്റെ അഭ്യർത്ഥന മാനിച്ചാണ് രോഹിത് നായകസ്ഥാനം വീണ്ടും ഏറ്റെടുക്കാൻ തയ്യാറായത്. മുംബൈയെ അഞ്ചു തവണ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ച നായകനാണ് രോഹിത് ശർമ്മ.

വരാനിരിക്കുന്ന സീസണിനായി ടീമിനെയും പരിശീലക സംഘത്തെയും മുംബൈ പൂർണ്ണമായും ഉടച്ചുവാർത്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കിറോൺ പൊള്ളാർഡ് മുഖ്യപരിശീലകനായി ചുമതലയേറ്റപ്പോൾ റോബിൻ ഉത്തപ്പ ബാറ്റിങ് കോച്ചായും, മിച്ചൽ മക്ലനാഗൻ ബൗളിങ് കോച്ചായും, ടി. ദിലീപ് ഫീൽഡിങ് കോച്ചായും നിയമിതരായി.