സഹലിന് ഹാട്രിക്; തകർപ്പൻ ജയത്തോടെ മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് ക്വാർട്ടറിൽ

  1. Home
  2. Sports

സഹലിന് ഹാട്രിക്; തകർപ്പൻ ജയത്തോടെ മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് ക്വാർട്ടറിൽ

SAHAL


മലയാളി താരം സഹൽ അബ്ദുസമദ് ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് സി.ഐ.എസ്.എഫ് പ്രൊട്ടക്ടേഴ്‌സിനെ തകർത്ത് മോഹൻ ബഗാൻ ഡ്യൂറണ്ട് കപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നു. മത്സരത്തിന്റെ 17, 19, 37 മിനിറ്റുകളിലായിരുന്നു സഹലിന്റെ ഗോളുകൾ. മൻവീർ സിങ് (24), ജെയ്മി മക്‌ലാരൻ (68), ടെക്കാം അഭിഷേക് സിങ് (73) എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു.

ഗ്രൂപ്പ് എ-യിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ക്വാർട്ടറിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെയും (1-0), രണ്ടാം മത്സരത്തിൽ മൻവീർ സിങ്ങിന്റെ ഹാട്രിക്കോടെ സൗത്ത് യുണൈറ്റഡ് എഫ്.സിയെയും (8-0) ടീം കീഴടക്കിയിരുന്നു.