വീണ്ടും നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനെതിരെ 7 റൺസെടുത്ത് പുറത്ത്

  1. Home
  2. Sports

വീണ്ടും നിരാശപ്പെടുത്തി സഞ്ജു; പഞ്ചാബിനെതിരെ 7 റൺസെടുത്ത് പുറത്ത്

sanju


ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട് മലയാളി താരം സഞ്ജു സാംസൺ. പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ഓപ്പണറായി ഇറങ്ങിയ സഞ്ജു 7 പന്തിൽ 7 റൺസുമായി മടങ്ങി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പഞ്ചാബ് ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു സഞ്ജുവിന്റെ നേരത്തെയുള്ള പുറത്താകൽ.

മത്സരത്തിന്റെ രണ്ടാം ഓവറിലെ അവസാന പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ച സഞ്ജുവിനെ വിക്കറ്റ് കീപ്പർ പ്രഭ്‌സിമ്രാൻ സിംഗ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പഞ്ചാബ് ബൗളർ സേവ്യ ബാർട്ട്‌ലെറ്റിനാണ് സഞ്ജുവിന്റെ വിക്കറ്റ്. ഒരു ഫോറടിച്ച് മികച്ച തുടക്കത്തിന് ശ്രമിക്കുന്നതിനിടെയാണ് സഞ്ജു പവലിയനിലേക്ക് മടങ്ങിയത്. ടീം സ്കോർ 14-ൽ നിൽക്കെയായിരുന്നു ചെന്നൈക്ക് ആദ്യ പ്രഹരമേറ്റത്.